ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു
1466420
Monday, November 4, 2024 4:16 AM IST
കട്ടപ്പന: ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു. കട്ടപ്പന സംഗീത ജംഗ്ഷന് സമീപമാണ് സംഭവം.
ലോട്ടറി വില്പനക്കാരിയായ തൂക്കുപാലം വെട്ടത്ത് കിഴക്കേതിൽ ഗീതയുടെ പക്കൽനിന്ന് അഞ്ച് സെറ്റ് ലോട്ടറി കൈക്കലാക്കി 300 രൂപയും നൽകി ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ ഗീത കട്ടപ്പന പോലീസിൽ പരാതി നൽകി.