കോണ്‍ഗ്രസിൽ ചേർന്നു
1466412
Monday, November 4, 2024 4:12 AM IST
തൊടുപുഴ: സിപിഐ ജില്ലാ കമ്മിറ്റിയംഗവും അടിമാലി കാർഷിക വികസനബാങ്ക് ഡയറക്ടർ ബോർഡംഗവുമായ വിനു സ്കറിയ, സിപിഐ ഇരുന്പുപാലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ എം.പി. തോമസ്, മുൻ ബൈസണ്ബാലി പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാമകൃഷ്ണൻ തുടങ്ങിയവർ കോണ്‍ഗ്രസിൽ ചേർ്ന്നു.
തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിൽനിന്നു മെംബർഷിപ്പ് ഏറ്റുവാങ്ങി. അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കുര്യാക്കോസ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്,
ഡിസിസി സെക്രട്ടറിമാരായ സിദ്ധിഖ് അടിമാലി, ചാർലി ആന്റണി, അടിമാലി മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ. വർഗീസ്, ബേബി അഞ്ചേരി, ഷിൻസ് ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.