വ​ണ്ണ​പ്പു​റം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ട്ട് വീ​ട്ട​മ്മ മ​രി​ച്ചു. കൂ​വ​പ്പു​റം തേ​വ​രു​കു​ന്നേ​ൽ ദി​വാ​ക​ര​ന്‍റെ ഭാ​ര്യ ഓ​മ​ന (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​വ​ണ്ണ​പ്പു​റ​ത്തി​ന​ടു​ത്ത് കോ​ട്ട​പ്പാ​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഓ​മ​ന​യും ഭ​ർ​ത്താ​വ് ദി​വാ​ക​ര​നും കോ​ട്ട​പ്പാ​റ​യ്ക്ക​ടു​ത്തു​ള്ള പു​ര​യി​ട​ത്തി​ൽ കൃ​ഷി​പ്പ​ണി​യ്ക്ക് ശേ​ഷം തി​രി​കെ വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കൂ​വ​പ്പു​റ​ത്തി​ന് മു​ക​ളി​ലാ​യു​ള്ള ച​പ്പാ​ത്ത് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ദി​വാ​ക​ര​ൻ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ദി​വാ​ക​ര​ൻ അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഓ​മ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.