ഇ​ടു​ക്കി: അ​പ്പ​ർ ചെ​ങ്കു​ളം ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് 2.30ന് ​മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും.​

ആ​ന​ച്ചാ​ൽ ശ്രീ ​അ​യ്യ​പ്പ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ. ​രാ​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം.​എം.​ മ​ണി എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

നി​ർ​മാ​ണ​പ്ര​വൃത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ്കീം, ​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ചെ​ങ്കു​ളം ഓ​ഗ്മെ​ന്‍റേ​ഷ​ൻ സ്കീം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ചെ​ങ്കു​ളം ജ​ലാ​ശ​യ​ത്തി​ലെ​ത്തു​ന്ന അ​ധി​കജ​ലം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 24 മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത ശേ​ഷി​യും 53.22 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വാ​ർ​ഷി​ക ഉ​ത്പാ​ദ​ന​ശേ​ഷി​യു​മു​ള്ള​താ​ണ് പ​ദ്ധ​തി.

ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 2658.91 മീ​റ്റ​ർ നീ​ള​വും 3.30 മീ​റ്റ​ർ വ്യാ​സ​വു​മു​ള്ള ട​ണ​ൽ, 24.8 മീ​റ്റ​ർ നീ​ള​വും 24.6 മീ​റ്റ​ർ വീ​തി​യും അ​ഞ്ച് മീ​റ്റ​ർ ആ​ഴ​വു​മു​ള്ള ഇ​ൻ​ടേ​ക്ക്, 10 മീ​റ്റ​ർ വ്യാ​സ​മു​ള്ള സ​ർ​ജ്, 2.8 മീ​റ്റ​ർ വ്യാ​സ​വും 985.14 മീ​റ്റ​ർ നീ​ള​വു​മു​ള്ള പ്ര​ഷ​ർ ഷാ​ഫ്റ്റ്, പ​വ​ർ​ഹൗ​സ്, അ​നു​ബ​ന്ധ സ്വി​ച്ച് യാ​ർ​ഡ് എ​ന്നി​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

നെ​ടു​ങ്ക​ണ്ട​ത്ത് പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മി​നി വൈ​ദ്യു​തി​ ഭ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എം.​എം.​മ​ണി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വാ​ട​കക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചിരു​ന്ന നെ​ടു​ങ്ക​ണ്ടം ഇ​ല​ക‌്ട്രി​ക്ക​ൽ സെ​ക്‌ഷ​ൻ, ഇ​ല​ക‌്ട്രി​ക്ക​ൽ സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ൾ കൂ​ടാ​തെ ട്രാ​ൻ​സ്ഗ്രി​ഡി​ന്‍റെ മൂ​ന്ന് ഓ​ഫീ​സു​ക​ളാ​ണ് ഒ​രേ മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ലാ​വു​ന്ന​ത്.