ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ അ​വ​സാ​ന​ത്തെ കാ​യി​ക​മേ​ള​യും ക​ഴി​ഞ്ഞ സു​രേ​ന്ദ്ര​ൻ സാ​ർ വി​സി​ൽ താ​ഴെ വെ​ച്ചു. അ​ടി​മാ​ലി ഗ​വ​. ഹൈ​സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​നാ​ണ് കെ. ഐ. സു​രേ​ന്ദ്ര​ൻ. 1992 പൂ​മാ​ല ഗ​വ. ഹൈ​സ്കൂ​ളി​ല്‍ അ​ധ്യാ​പ​ക ജോ​ലി ആ​രം​ഭി​ച്ചു.

തു​ട​ർ​ന്നു​ള്ള 27 വ​ർ​ഷ​വും അ​ടി​മാ​ലി ഗ​വ. ഹൈ​സ്കൂ​ളി​ൽ കാ​യി​ക അ​ധ്യാ​പ​ക​നാ​യി സേ​വ​നം തു​ട​ർ​ന്നു.

ഈ ​വ​ർ​ഷം അ​ധ്യാ​പ​ക ജോ​ലി​യി​ൽനി​ന്നും വി​ര​മി​ക്കു​ന്ന സു​രേ​ന്ദ്ര​ന്‍റെ അ​വ​സാ​ന​ത്തെ ഒൗ​ദ്യോ​ഗ​ക കാ​യി​ക​മേ​ള​യാ​ണ് ഇ​ന്ന​ലെ സ​മാ​പി​ച്ച ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള.