രാ​ജാ​ക്കാ​ട്: ​രാ​ജാ​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ട​വും മ​റ്റ് ല​ഹ​രി വി​ല്പ​ന​ക​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ദ്യ​നി​രോ​ധ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി​ൻ​സന്‍റ് മാ​ളി​യേ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​

രാ​ജാ​ക്കാ​ട് പ്ര​ദേ​ശ​ത്തെ നി​യ​മ​വി​രു​ദ്ധ മ​ദ്യ​വി​ല്പ​ന​യ്ക്കും ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ച്ച​വ​ട​ങ്ങ​ൾ​ക്കും കൂ​ട്ടു​നി​ല്ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കുമെതി​രേ മ​ദ്യ​നി​രോ​ധ​ന സ​മി​തി രാ​ജാ​ക്കാ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ടും വീ​ടും തൊ​ഴി​ലി​ട​വും എ​ല്ലാം ല​ഹ​രി​യി​ൽ മു​ക്കു​ന്ന ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ദ്യ​നി​രോ​ധ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​വാ​രം, എ​ബി ഉ​റു​കു​ഴി​യി​ൽ, ഷാ​ജി കു​രി​ശു​മ​ല, ടോ​മി മു​ത്ത​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.