നെ​ടുങ്ക​ണ്ടം: കാ​യി​കമേ​ള​ക​ളി​ലെ സ്ഥി​രം ശ​ബ്ദ​മാ​ണ് റെ​യ്സ​ൻ പി. ​ജോ​സ​ഫി​ന്‍റേത്. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ജി​ല്ലാ കാ​യി​കമേ​ള​യു​ടെ അ​നൗ​ൺ​സ​റാ​ണ് അ​ദ്ദേ​ഹം.​ കാ​യി​ക​താ​ര​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ഒ​രു പ്ര​ത്യേ​ക ക​ഴി​വാ​ണ് അ​ദ്ദേ​ഹ​ത്തി​ന്.

കാ​യി​ക അ​ധ്യാ​പ​ന​ത്തി​ൽനി​ന്നു വി​ര​മി​ച്ചി​ട്ടും ഈ ​വ​ർ​ഷ​വും റെ​സ​ൺ പി. ​ജോ​സ​ഫിന്‍റെ ശ​ബ്ദ​ത്തി​ലൂ​ടെ​യാ​ണ് കാ​ണി​ക​ൾ​ക്ക് ജി​ല്ലാ​കാ​യി​ക​മേ​ള ആ​വേ​ശ​മാ​യ​ത്.​ മി​ക​ച്ച അ​നൗൺ​സ്മെ​ന്‍റി​ലൂ​ടെ മേ​ള​ക​ളു​ടെ ശ്ര​ദ്ധ​കേ​ന്ദ്ര​മാ​ണ് റെ​യ്സ​ൺ.

1991ൽ ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​ല്യാ​ണശേ​രി ഗ​വ. യു​പി സ്കൂ​ളി​ലാ​ണ് സ​ർ​വീ​സി​ന് തു​ട​ക്കം കു​റി​ച്ച​ത്. 1996ൽ ​ഇ​ടു​ക്കി ജി​ല്ല​യി​ലെ ചെ​മ്പ​ക​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ൽ സേ​വ​നം ആ​രം​ഭി​ച്ച​തു മു​ത​ൽ ഇ​ടു​ക്കി ജി​ല്ലാ കാ​യി​ക​മേ​ള​യി​ലെ ശ​ബ്ദ​മാ​ണ് അ​ദ്ദേ​ഹം.

2024 മേയ് 31ന് ​വി​ര​മി​ച്ചു. ഇ​പ്പോ​ൾ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തിന്‍റെ ചു​മ​ത​ല അദ്ദേ​ഹ​ത്തി​നാ​ണ്.​ കൂ​ടാ​തെ ചെ​സ്, കാ​രം​സ്, ജൂ​ഡോ, യോ​ഗ എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്.