ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ക​ക്കാ​ട്ടു​ക​ട സു​മ​തി​ക്ക​ട റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ക്കാ​ട്ടു​ക​ട​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യും പ്ര​ക​ട​ന​വും ന​ട​ന്നു . കോ​ൺ​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വ​ലി​യ വെ​ള്ള​ക്കെ​ട്ടും ഗ​ർ​ത്ത​ങ്ങ​ളു​മാ​ണ് റോ​ഡി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ക്കാ​ട്ടു​ക​ട ടൗ​ണി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​നു​ശേ​ഷ​മാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​​ന്‍റ് അ​നീ​ഷ് മ​ണ്ണൂ​ർ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജോ​യി ഈ​ഴ​ക്കു​ന്നേ​ൽ,പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി വേ​ലം​പ​റ​മ്പി​ൽ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.കെ. സ​ര​സ​ൻ, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​​ന്‍റ് സ​ജി ഇ​രു​ക​ല്ലി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.