കാ​ർ​ത്തി​ക അ​ഭി​ലാ​ഷ് ഓ​ടി നേ​ടി​യ​ത് സ്വ​ർണ മെ​ഡ​ലെങ്കി​ൽ ട്രാ​ക്കി​ൽ കി​ട്ടി​യ​ത് അ​ച്ഛ​ന്‍റെ സ്നേ​ഹ വാ​ത്സ​ല്യ​മാ​ണ്. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം 1500 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് കാ​ർ​ത്തി​ക അ​ഭി​ലാ​ഷ് അ​ച്ഛ​ന്‍റെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​ത്.

എ​സ്എ​ൻവി ​എ​ച്ച്എ​സ്എ​സ് എ​ൻആ​ർ സി​റ്റി​യി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയാ​ണ് കാ​ർ​ത്തി​ക അ​ഭി​ലാ​ഷ്. അ​ഞ്ചു മി​നി​റ്റും 30 സെ​ക്ക​ൻ​ഡുമാ​ണ് സ്വ​ർ​ണ്ണ മെ​ഡ​ൽ നേ​ടാ​ൻ എ​ടു​ത്ത സ​മ​യ​പ​രി​ധി. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം 3000 മീ​റ്റ​ർ മ​ത്സ​ര​ത്തി​നും കാ​ർ​ത്തി​ക അ​ഭി​ലാ​ഷ് സ്വ​ർ​ണം നേ​ടി.

മൂ​ന്നു​വ​ർ​ഷ​മാ​യി കാ​യി​ക അ​ധ്യാ​പ​ക​ൻ സു​നി​ൽ​കു​മാ​റി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു കാ​ർ​ത്തി​ക. ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ്-ദീ​പ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് കാ​ർ​ത്തി​ക അ​ഭി​ലാ​ഷ്. ശ്രാ​വ​ൺ ആ​ണ് സ​ഹോ​ദ​ര​ൻ.