അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ന്ന മ​രം മു​റി​ക്കാ​ൻ ക​യ​റി​യ യു​വാ​വ് കാ​ൽ​വ​ഴു​തി വീ​ണു​മ​രി​ച്ചു. മ​റ​യൂ​ർ മേ​ലാ​ടി സ്വ​ദേ​ശി രാ​മ​റി​ന്‍റെ മ​ക​ൻ സു​രേ​ഷ് കു​മാ​ർ (38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യപാ​ത​യി​ൽ വാ​ള​റ​യ്ക്കു സ​മീ​പം ക​ല്ല​ത്താ​ൻ​പ​ടി​യി​ലാ​ണ് അ​പ​ക​ടം. മേ​ഖ​ല​യി​ൽ ദേ​ശീ​യ​പാ​ത​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യോ​ര​ങ്ങ​ളി​ൽ അ​പ​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കാ​ൻ തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക് സ​ബ് ക​രാ​ർ ന​ൽ​കി​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം ഇ​ന്ന​ലെ ആ​ദ്യ​മാ​യാ​ണ് സു​രേ​ഷ് ജോ​ലി​ക്കെ​ത്തി​യ​ത്.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നേ​ര​ത്തേ മ​ര​ത്തി​ൽനി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സു​രേ​ഷ്കു​മാ​ർ സ​മീ​പ​നാ​ളി​ലാ​ണ് വീ​ണ്ടും ജോ​ലി​ക്കു പോ​യി​ത്തുട​ങ്ങി​യ​ത്. സം​സ്കാ​രം പി​ന്നീ​ട് മേ​ലാ​ടി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.​ ഭാ​ര്യ: അ​ള​ക​മ്മ. മ​ക്ക​ൾ: സു​ക​ന്യ, സു​ദ​ർ​ശ​ന​ൻ.