പ്രതിഷേധ കൂട്ടായ്മ നടത്തി
1515117
Monday, February 17, 2025 6:30 AM IST
മുടിയൂർക്കര: കേരളത്തിൽ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവികളുടെ ആക്രമണത്തിനെതിരേ സർക്കാർ തലത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുടിയൂർക്കര തിരുക്കുടുംബ ഇടവക യുവദീപ്തി - എസ്എംവൈഎം പ്രതിഷേധ കൂട്ടായ്മ നടത്തി. ഇടവക വികാരി ഫാ. ഏബ്രാഹം കാടാത്തുകളം, ഫാ. ജെന്നി കായംകുളത്തുശേരി, യൂണിറ്റ് പ്രസിഡന്റ് ജിയോ ബേബി എന്നിവർ പ്രസംഗിച്ചു.