കുട്ടനാട്ടില്‍ കാര്‍ഷിക കോളജ് ആരംഭിക്കണം: മോണ്‍. തെക്കേക്കര
1513799
Thursday, February 13, 2025 8:12 AM IST
കുട്ടനാട്: പുതിയ തലമുറയ്ക്ക് കുട്ടനാടിനെക്കുറിച്ച് പഠിക്കാന്‍ കുട്ടനാട്ടില്‍ കാര്‍ഷിക കോളജുകള്‍ ഉണ്ടാകേണ്ടത് നാടിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര. കുട്ടനാടിന്റെ വളര്‍ച്ചയ്ക്കും നിലനില്പിനും കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി 15ന് നടത്തുന്ന കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റത്തിന് മുന്നോടിയായി മാമ്പുഴക്കരി ക്രിസ് സെന്ററില്‍ സംഘടിപ്പിച്ച “കുട്ടനാട് ഇന്നലെ, ഇന്ന്, നാളെ’’ എന്ന ദേശീയ പഠന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല വിഷയാവതരണവും എസ്ബി കോളജ് സോഷ്യോളജി വിഭാഗം മേധാവി ഫാ. മോഹന്‍ മുടന്താഞ്ജലി ആമുഖപ്രസംഗവും നടത്തി. ഡോ.പി.സി. അനിയന്‍കുഞ്ഞ് മോഡറേറ്ററായിരുന്നു.
ആന്റണി ആറില്‍ച്ചിറ, ഡോ.കെ.ജി. പത്മകുമാര്‍, ബിനു വെളിയനാട് എന്നിവര്‍ വിഷയാവതരണം നടത്തി. അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജനറല്‍ കണ്‍വീനര്‍ ജിനോ ജോസഫ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജോസി ഡൊമിനിക്, ഭാരവാഹികളായ സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, സെബാസ്റ്റ്യന്‍ വര്‍ഗീസ്, ചാക്കപ്പന് ആന്റണി, ജെസി ആന്റണി, ഫൊറോന പ്രസിഡന്റ് സോണിച്ചന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.