സർവീസ് നിർത്തിവച്ച് പ്രതിഷേധവുമായി സ്വകാര്യബസുകൾ
1484413
Wednesday, December 4, 2024 6:50 AM IST
കോട്ടയം: ട്രാഫിക് പരിഷ്കരണത്തിനെതിരേ സർവീസ് നിർത്തിവച്ച് പ്രതിഷേധവുമായി സ്വകാര്യ ബസുടമകളും ജീവനക്കാരും. കോട്ടയം, പേരൂർ, ഏറ്റുമാനൂർ വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് സർവീസ് നിർത്തുന്നത്.
ഏറ്റുമാനൂരിൽനിന്നു പേരൂർ, പൂവത്തുംമൂട്, സംക്രാന്തി വഴി കോട്ടയത്തിന് സർവീസ് നടത്തുന്ന അഞ്ച് സ്വകാര്യ ബസുകൾ സംക്രാന്തി ജംഗ്ഷന് 25 മീറ്റർ മുന്പ് വഴിതിരിച്ചു തെള്ളകം വഴിയാണ് കടത്തി വിടുന്നത്. ഇതുമൂലം ബസ് അഞ്ചു കിലോമീറ്ററോളം കൂടുതൽ സഞ്ചരിക്കണം.
ഇത് ബസ് താമസിക്കാനും വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് കൃത്യസമയത്ത് സ്ഥലത്ത് എത്തിച്ചേരാൻ സാധിക്കാതെയും വരുന്നു.
കാലതാമസം സ്ഥിരം വാക്കുതർക്കത്തിനിടയാക്കുന്നതായും ജീവനക്കാർ പറയുന്നു. ഇത്തരത്തിൽ സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് സർവീസ് നിർത്തിവച്ചുള്ള പ്രതിഷേധത്തിലേക്ക് കടക്കുന്നത്.