ഉറവിട മാലിന്യ സംസ്കരണം: റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു
1481115
Friday, November 22, 2024 6:18 AM IST
ഇടമറ്റം: ജില്ലാ പഞ്ചായത്തിന്റെയും മീനച്ചില്‍ പഞ്ചായത്തിന്റെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനച്ചില്‍ പഞ്ചായത്തിലെ 403 കുടുംബങ്ങള്‍ക്ക് റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു. അടുക്കള മാലിന്യങ്ങള്‍ സംസ്കരിച്ച് ജൈവവളം ഉത്പാദിപ്പിക്കുന്നതാണ് റിംഗ് കമ്പോസ്റ്റ് പദ്ധതി.
ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച അഞ്ചു ലക്ഷം രൂപയും മീനച്ചില്‍ പഞ്ചായത്ത് വിഹിതമായ 5.80 ലക്ഷം രൂപയും പത്തു ശതമാനം ഗുണഭോക്തൃ വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇടമറ്റം ചക്കാല ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസ് ചെമ്പകശേരി, ടി.ബി. ബിജു, ബിജു കുമ്പളന്താനം, സോജന് തൊടുക, ഷേര്‍ലി ബേബി, പി.വി. വിഷ്ണു തുടങ്ങിയവര്‍ പ്രസംഗിച്ചു.