കു​​ര്യ​​നാ​​ട്: സെ​ന്‍റ് ആ​​ൻ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​ഡ​റി സ്‌​​കൂ​​ളി​​ൽ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​വും ഓ​​ഡി​​റ്റോ​​റി​​യ​​വും 26ന് ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

സെ​ന്‍റ് ആ​​ൻ​​സ് ആ​​ശ്ര​​മ​​ത്തി​​ന്‍റെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി സ്മാ​​ര​​ക​​മാ​​യി 1999 ൽ ​​ആ​​രം​​ഭി​​ച്ച സെ​​ന്‍റ് ആ​​ൻ​​സ് ഇ​ന്‍റ​​ർ സ്‌​​കൂ​​ൾ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​ന്‍റെ 23-ാമ​​ത് മ​​ത്സ​​ര​​ങ്ങ​​ളും 26 മു​​ത​​ൽ പു​​തി​​യ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും.

26ന് ​​രാ​​വി​​ലെ 10ന് ​​സി​​എം​​ഐ കോ​​ട്ട​​യം പ്ര​​വി​​ശ്യ​​യു​​ടെ പ്രൊ​​വി​​ൻ​​ഷ​ൽ ഫാ. ​​ഏ​​ബ്രാ​​ഹം വെ​​ട്ടി​​യാ​​ങ്ക​​ൽ സി​​എം​​ഐ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ആ​​ശീ​​ർ​​വാ​​ദം നി​​ർ​​വ​​ഹി​​ക്കും. കോ​​ർ​​പ​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​ബാ​​സ്റ്റി​​ൻ മം​​ഗ​​ല​​ത്തി​​ൽ സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ച​​ല​​ച്ചി​​ത്ര ന​​ട​​ൻ ലാ​​ലു അ​​ല​​ക്‌​​സ് ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ​യും സ്‌​​കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​സ്റ്റാ​​ൻ​​ലി ചെ​​ല്ലി​​യി​​ൽ സി​​എം​​ഐ സെ​​ന്‍റ് ആ​​ൻ​​സ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ൾ ടൂ​​ർ​​ണ​​മെ​ന്‍റി​ന്‍റെ​യും ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജും മൂ​​ല​​മ​​റ്റം സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് കോ​​ള​​ജും ത​​മ്മി​​ലു​​ള്ള സൗ​​ഹൃ​​ദ​​മ​​ത്സ​​രം അ​​ര​​ങ്ങേ​​റും.

ജൂ​​ണി​​യ​​ർ, സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ങ്ങ​​ങ്ങ​​ളി​​ലാ​​യി പ​​തി​​ന​​ഞ്ചോ​​ളം സ്‌​​കൂ​​ളു​​ക​​ൾ ആ​​ൻ​​സ് ട്രോ​​ഫി ബാ​​സ്്ക​​റ്റ്‌​​ബോ​​ൾ മ​​ത്സ​​ര​​ത്തി​​ൽ മാ​​റ്റു​​ര​​യ്ക്കും. ഇ​​ന്‍റ​ർ സ്‌​​കൂ​​ൾ മ​​ത്സ​​ര​​ങ്ങ​​ളെ​ത്തു​ട​​ർ​​ന്ന് 29ന് ​​സി​​എം​​ഐ സ​​ഭ​​യു​​ടെ വി​​വി​​ധ പ്ര​​വി​​ശ്യ​​ക​​ൾ ത​​മ്മി​​ലു​​ള്ള ഫാ. ​​ബ്രൂ​​ണോ സ്മാ​​ര​​ക ബാ​​സ്്ക​​റ്റ്‌​​ബോ​​ൾ മ​​ത്സ​​ര​​വും പു​​തി​​യ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും.