അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം (ഐ​ടി​ഐ) വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തോ​ടെ അ​തി​ര​മ്പു​ഴ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്.

കോ​ൺ​ഗ്ര​സി​ലെ ജോ​ൺ ജോ​ർ​ജ് (രാ​ജു ക​ള​രി​ക്ക​ൽ) യു​ഡി​എ​ഫി​നു വേ​ണ്ടി​യും കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ലെ ടി.​ഡി. മാ​ത്യു (ജോ​യി തോ​ട്ട​നാ​നി ) എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി​യും മൈ​നോ​രി​റ്റി മോ​ർ​ച്ച ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ൺ പാ​റ​ശേ​രി എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി​യും ഇ​ന്ന​ലെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഇ​വ​രെ കൂ​ടാ​തെ ജോ​ൺ മാ​ണി​യും (സ്വ​ത.) പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്നാ​ണ്. നാ​ളെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 25 ആ​ണ്. ഡി​സം​ബ​ർ 10നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും 11ന് ​ന​ട​ക്കും.

കോ​ൺ​ഗ്ര​സി​ലെ സ​ജി ത​ട​ത്തി​ൽ രാ​ജി​വ​ച്ച​തി​നെ​ത് തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. സി​പി​എ​മ്മി​ലെ ര​തീ​ഷ് ര​ത്നാ​ക​ര​നാ​യി​രു​ന്നു സ​ജി​യു​ടെ എ​തി​ർ സ്ഥാ​നാ​ർ​ഥി. ഇ​ത്ത​വ​ണ സി​പി​എം കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ന് സീ​റ്റ് കൈ​മാ​റു​ക​യാ​യി​രു​ന്നു.