സ്വാദൂറും വിഭവങ്ങളുമായി പിഡബ്ല്യുഡി റെസ്റ്റ്ഹൗസ് കാന്റീന്
1481201
Friday, November 22, 2024 7:41 AM IST
കോട്ടയം: സ്വാദൂറും വിഭവങ്ങളുമായി കോട്ടയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കാന്റീന്. അഞ്ചുവര്‍ഷമായി അടഞ്ഞുകിടന്ന ഭക്ഷണശാല 24നു രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിന് നാടിനു സമര്‍പ്പിക്കും. നിരവധി വിഭവങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കുന്ന കാന്റീന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കും.
പ്രഭാത ഭക്ഷണം, സ്പെഷല്‍ വിഭവങ്ങള്‍ ചേര്‍ത്തുള്ള ഉച്ചഭക്ഷണം, സ്നാക്സ്, ചപ്പാത്തി, പൊറോട്ട, കപ്പ ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ വൈകുന്നേരവും ലഭിക്കും.
പുതുതായി നിര്‍മിച്ച പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ബില്‍ഡിംഗിന്റെ പ്രവര്‍ത്തനത്തോടൊപ്പം ഭക്ഷണശാലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് നഗരത്തിലെത്തുന്നവര്‍ക്കും സഹായകമാകും.