ച​​​ങ്ങ​​​നാ​​​ശേ​​​രി: മോ​​​ൺ. ജോ​​​ര്‍ജ് ജേ​​​ക്ക​​​ബ് കൂ​​​വ​​​ക്കാ​​​ട്ട് സ​​​ഭ​​​യു​​​ടെ രാ​​​ജ​​​കു​​​മാ​​​ര​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ത്ത​​​പ്പെ​​​ടു​​​മ്പോ​​​ള്‍ എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ ആ​​​ഹ്ലാ​​​ദം. മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​നെ​​​ത്തു​​​ന്ന മോ​​​ണ്‍. ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​ന് സ​​​ഹ​​​പാ​​​ഠി​​​ക​​​ള്‍ തി​​​രു​​​വ​​​സ്ത്രം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് 1992-95 കെ​​​മി​​​സ്ട്രി ബാ​​​ച്ചി​​​ലെ സ​​​ഹ​​​പാ​​​ഠി ഡോ. ​​​ടോം ലാ​​​ല്‍ പ​​​റ​​​ഞ്ഞു.

കാ​​​ത്ത​​​ലി​​​ക് സ്റ്റു​​​ഡ​​​ന്‍റ്സ് മൂ​​​വ്മെ​​​ന്‍റി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ട് കോ​​​ള​​​ജി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. റ​​​വ.​​​ഡോ. ജോ​​​ര്‍ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​മ്പി​​​ലാ​​​യി​​​രു​​​ന്നു അ​​​ക്കാ​​​ല​​​ത്ത് പ്രി​​​ന്‍സി​​​പ്പ​​​ല്‍.

പ്ര​​​ഫ.​​​വി.​​​ജെ. തോ​​​മ​​​സ് വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​യും. വ​​​ട​​​ക്കേ​​​ക്ക​​​ര​​​യി​​​ലു​​​ള്ള അ​​​മ്മ​​​വീ​​​ട്ടി​​​ല്‍ (ക​​​ല്ലു​​​ക​​​ളം) നി​​​ന്നാ​​​ണ് അ​​​ക്കാ​​​ല​​​ത്ത് കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. മോ​​​ണ്‍. ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​ന് കോ​​​ള​​​ജി​​​ല്‍ ഹൃ​​​ദ്യ​​​മാ​​​യ സ്വീ​​​ക​​​ര​​​ണം ന​​​ല്‍കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ് സ​​​തീ​​​ര്‍ഥ്യ​​​ര്‍.