ക​ടു​ത്തു​രു​ത്തി: ബ​സ് സ്റ്റാ​ന്‍ഡി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ നി​ല​ത്ത് വീ​ണ വ​യോ​ധി​ക​യാ​യ യാ​ത്ര​ക്കാ​രി​യു​ടെ കൈ​പ്പ​ത്തി​യി​ല്‍ കെ​എ​സ്ആ​ര്‍ടി​സി ബ​സി​ന്‍റെ ച​ക്രം ക​യ​റി പ​രി​ക്ക്. ക​ടു​ത്തു​രു​ത്തി തു​രു​ത്തി​പ്പ​ള്ളി തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (70) നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30ഓ​ടെ ത​ല​യോ​ല​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ന്‍ഡി​ലാ​ണ് അ​പ​ക​ടം. ബ​സ് ക​യ​റു​ന്ന​തി​നാ​യി സ്റ്റാ​ന്‍ഡി​ലേ​ക്ക് ഇ​വ​ര്‍ ഓ​ടിപ്പോ​കു​ന്ന​തി​നി​ടെ കാ​ലു​ത​ട്ടി മ​റി​യാ​മ്മ നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.

പാ​ലാ​യി​ല്‍നി​ന്നും വൈ​ക്കം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി സ്റ്റാ​ൻഡിനു​ള്ളി​ല്‍ ബ​സ് തി​രി​ച്ചു മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ നി​ല​ത്ത് വീ​ണ വ​യോ​ധി​ക​യു​ടെ ഇ​ട​ത് കൈ​ത്ത​ണ്ട​യി​ലെ കൈ​പ്പ​ത്തി​യി​ല്‍ ബ​സി​ന്‍റെ മു​ന്‍ച​ക്രം ക​യ​റു​ക​യാ​യി​രു​ന്നു. മ​റ്റു യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍ന്ന് ഡ്രൈ​വ​ര്‍ വാ​ഹ​നം നി​ര്‍ത്തി.

ബ​സി​ലെ ക​ണ്ട​ക്ട​ര്‍ ഉ​ട​ന്‍ ത​ന്നെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി ഇ​വ​രെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് മ​റി​യാ​മ്മ​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.