എ​രു​മേ​ലി: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് സീ​സ​ൺ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​രു​മേ​ലി ടൗ​ൺ, കൊ​ര​ട്ടി, പേ​രൂ​ർ​ത്തോ​ട്, ക​ണ​മ​ല, മു​ക്കൂ​ട്ടു​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് ഭ​ക്ഷ​ണ​ശാ​ല​ക​ൾ ശു​ചി​ത്വം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണ​വും കൈ​കാ​ര്യ​വും ചെ​യ്യു​ന്ന 28 ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഹെ​ൽ​ത്ത് കാ​ർ​ഡ് മി​ക്ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

ഖ​ര, ദ്ര​വ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി റി​പ്പോ​ർ​ട്ട് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു.

എ​രു​മേ​ലി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി ക​റു​ക​ത്ര, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ന്തോ​ഷ് ശ​ർ​മ, നി​ഷ​മോ​ൾ, സ​ജി​ത്, ജി​തി​ൻ, ആ​ഷ്ന എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.