പരിവാഹന്‍ സോഫ്റ്റ്വേറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചു
1481332
Saturday, November 23, 2024 5:20 AM IST
കോട്ടയം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സോഫ്റ്റ്വേറും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സോഫ്റ്റ്വേറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചിട്ടുണ്ട് .
പരിവാഹന്‍ ഡീ-ലിങ്ക് ചെയ്ത കാലയളവില്‍ ഉടമാ വിഹിതം കുടിശിക വരുത്തിയ വാഹന ഉടമകള്‍ക്ക് ക്ഷേമനിധി ഉടമാ വിഹിത കുടിശിക നാലു തവണകളായി ഒടുക്കുന്നതിന് ബോര്‍ഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സൗകര്യം പ്രയോജനപ്പെടുത്താന്‍ വാഹന ഉടമകള്‍ അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ചെയര്മാന് കെ.കെ. ദിവാകരന് അറിയിച്ചു.