കു​​റ​​വി​​ല​​ങ്ങാ​​ട്: പ​​ള്ളി​​ക്ക​​വ​​ല​​യി​​ലും സ​​മീ​​പ​​സ്ഥ​​ല​​ങ്ങ​​ളി​​ലു​​മു​​ള്ള വോ​​ൾ​​ട്ടേ​​ജ് ക്ഷാ​​മ​​ത്തി​​നു പ​​രി​​ഹാ​​രം തേ​​ടി ട്രാ​​ൻ​​സ്‌​​ഫോർ​​മ​​ർ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു ല​​ക്ഷ​​ങ്ങ​​ൾ വി​​ല​​മ​​തി​​ക്കു​​ന്ന സ്ഥ​​ലം സം​​ഭാ​​വ​​ന ചെ​​യ്ത​​ത് ആ​​രും അ​​റി​​ഞ്ഞി​​ല്ല.

ട്രാ​​ൻ​​സ്‌​​ഫോ​​ർമ​​റി​​നെ ചൊ​​ല്ലി അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ ഇ​​ട​​ത്, വ​​ല​​തു​​മു​​ന്ന​​ണി​​ക​​ളി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ ഉ​​ന്ന​​യി​​ച്ച് രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.

ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ഫ്ല​​ക്‌​​സ് ബോ​​ർ​​ഡു​​ക​​ൾ സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഈ ​​പ്ര​​ച​​ര​​ണ​​ങ്ങ​​ളി​​ൽ ഒ​​രി​​ട​​ത്തും ട്രാ​​ൻ​​സ്‌​​ഫോ​​മ​​ർ സ്ഥാ​​പി​​ക്കാ​​ൻ സ്ഥ​​ലം ന​​ൽ​​കി​​യ വ്യ​​ക്തി​​യെ ആ​​രും ഓ​ർ​ത്തി​ല്ല.

എം​സി റോ​​ഡി​​ന് സ​​മീ​​പ​​ത്താ​​യി ഒ​​രു ​സെ​ന്‍റ് സ്ഥ​​ലം പ​​ഞ്ഞാ​​ക്കീ​​ൽ സോ​​ണി​​യ ജോ​​ർ​​ജാ​​ണ് സം​​ഭാ​​വ​​ന​​യാ​​യി ന​​ൽ​​കി​​യ​​ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് പ​​റ​​യാ​​ത്ത​​തി​​നാ​​ൽ സ്ഥ​​ലം വി​​ല​​യ്ക്ക് വാ​​ങ്ങി​​യെ​​ന്നു​​പോ​​ലും പ​​ല​​രും പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​താ​​യി സോ​​ണി​​യ പ​​റ​​യു​​ന്നു.