കോ​​ട്ട​​യം: പാ​​ലാ​​യി​​ല്‍ ഭ​​വ​​ന​​ഭേ​​ദ​​ന​​ത്തി​​നു​​ശേ​​ഷം ജാ​​മ്യ​​ത്തി​​ല്‍ പോ​​യ കു​​റു​​വാ സ​​ന്തോ​​ഷ് സെ​​ല്‍​വ​​ന്‍ ഒ​​ട്ടും വൈ​​കാ​​തെ ആ​​ല​​പ്പു​​ഴ​​യി​​ലെ​​ത്തി വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ വ​​ന്‍ മോ​​ഷ​​ണം ന​​ട​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പാ​​ലാ​​യി​​ല്‍ ന​​ല്‍​കി​​യ ജാ​​മ്യം റ​​ദ്ദാ​​ക്കി വീ​​ണ്ടും ജ​​യി​​ലി​​ല്‍ അ​​ട​​യ്ക്കാ​​ന്‍ പോ​​ലീ​​സ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചേ​​ക്കും.

രാ​​മ​​പു​​രം, പൈ​​ക, പൊ​​ന്‍​കു​​ന്നം, ചി​​ങ്ങ​​വ​​നം, ച​​ങ്ങ​​നാ​​ശേ​​രി, പു​​തു​​വേ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി എ​​ട്ടു മോ​​ഷ​​ണ​ക്കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​ണ് സ​​ന്തോ​​ഷ് സെ​​ല്‍​വ​​ന്‍. പാ​​ലാ​​യി​​ല്‍ മോ​​ഷ​​ണം ന​​ട​​ത്തി മു​​ങ്ങി​​യ സ​​ന്തോ​​ഷി​​നെ മ​​റ്റൊ​​രു കേ​​സി​​ല്‍ ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ഴാ​​ണ് ജി​​ല്ല​​യി​​ലു​​ട നീ​​ളം ഇ​​യാ​​ള്‍ മോ​​ഷ​​ണം ന​​ട​​ത്തി​​യ​​താ​​യി തെ​​ളി​​യു​​ന്ന​​ത്.

പാ​​ലാ, പൊ​​ന്‍​കു​​ന്നം ജ​​യി​​ലു​​ക​​ളി​​ല്‍ മൂ​​ന്നു മാ​​സം ത​​ട​​വി​​ല്‍ ക​​ഴി​​ഞ്ഞ ശേ​​ഷം ര​​ണ്ടു മാ​​സ​​ത്തോ​​ളം പാ​​ലാ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി ഒ​​പ്പു വ​​ച്ചി​​രു​​ന്നു. ഇ​​നി മോ​​ഷ​​ണം ന​​ട​​ത്തി​​ല്ലെ​​ന്ന ഉ​​റ​​പ്പി​​ല്‍ നാ​​ടു​വി​​ട്ട സ​​ന്തോ​​ഷ് ഒ​​രു മാ​​സം പോ​​ലും വൈ​​കാ​​തെ ആ​​ല​​പ്പു​​ഴ​​യു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഭീ​​തി വി​​ത​​ച്ച് മോ​​ഷ​​ണം തു​​ട​​രു​​മ്പോ​​ഴാ​​ണ് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച അ​​റ​​സ്റ്റി​​ലാ​​യ​​ത്.

ആ​​ല​​പ്പു​​ഴ ക​​ഴി​​ഞ്ഞാ​​ല്‍ ഇ​​യാ​​ള്‍​ക്ക് ഏ​​റെ പ​​രി​​ച​​യു​​മു​​ള്ള​​ത് കോ​​ട്ട​​യം ജി​​ല്ല​​യു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പൊ​​തു​സു​​ര​​ക്ഷ ക​​ണ​​ക്കാ​​ക്കി​​യാ​​ണ് സ​​ന്തോ​​ഷ് സെ​​ല്‍​വ​​ത്തി​​ന്‍റെ ജാ​​മ്യം റ​​ദ്ദാ​​ക്കി ജ​​യി​​ലി​​ല്‍ അ​​ട​​യ്ക്കാ​​ന്‍ ആ​​വ​​ശ്യ​​വു​​മാ​​യി കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​ത്.