ജൈവകൃഷിയുമായി പാലാ അല്‍ഫോന്‍സ കോളജ്
1461028
Monday, October 14, 2024 11:37 PM IST
പാലാ: വിഷം കലര്‍ന്ന പച്ചക്കറികളെ പ്രതിരോധിക്കാന്‍ ജൈവകൃഷിയുമായി പാലാ അല്‍ഫോന്‍സാ കോളജിലെ വിദ്യാര്‍ഥിനികള്‍. 900ൽപരം ഗ്രോബാഗുകള്‍ ഇതിനായി ഇവിടെ സജ്ജമാക്കി.
യാതൊരു തരത്തിലുള്ള രാസവളവും കൂടാതെയാണ് പച്ചക്കറികള്‍ പരിചരിക്കപ്പെടുന്നത്.
തക്കാളി, വെണ്ട, വഴുതന, മുളക്, കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ഇവിടെ സമൃദ്ധമായി വിളയുന്നു. കീടങ്ങളെ അകറ്റാന്‍ പരമ്പരാഗത നാട്ടുശൈലിയാണ് ഉപയോഗിക്കുന്നത്.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ മഞ്ജു, മിനിമോള്‍ മാത്യു, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്കുന്നു.