ബെ​റ്റ​ര്‍ ഹോം​സ് എ​ക്‌​സി​ബി​ഷ​ന്‍ ആ​രം​ഭി​ച്ചു
Friday, October 11, 2024 5:18 AM IST
പാ​ലാ: ജെ​സി​ഐ പാ​ലാ ടൗ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​തി​നേ​ഴാ​മ​ത് ബെ​റ്റ​ര്‍ ഹോം​സ് എ​ക്‌​സി​ബി​ഷ​നു തു​ട​ക്ക​മാ​യി. ജോ​സ് കെ. ​മാ​ണി എം​പി എ​ക്‌​സി​ബി​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.13 വ​രെ പാ​ലാ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ലാ​ണ് എ​ക്‌​സി​ബി​ഷ​ന്‍ ന​ട​ക്കു​ന്നത്.

അ​മ്പ​തോ​ളം വ്യ​ത്യ​സ്ത​മാ​യ സ്റ്റാ​ളു​ക​ളും വി​വി​ധ​യി​നം കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് എ​ക്‌​സി​ബി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും എ​ക്‌​സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ടും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. എ​ല്ലാ ദി​വ​സ​വും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി സ​മ്മാ​നക്കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പും ഉ​ണ്ടാ​യി​രിക്കും.


ജെ​സി​ഐ പാ​ലാ ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടോ​മി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്തേ​ൽ അ​ഗ്രി ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജെ​സി​ഐ സോ​ണ്‍ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് ഷെ​രീ​ഫ് നി​ര്‍​വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.