തലയോലപ്പറമ്പ്: റോഡിലെ വൻകുഴിയിൽ ചാടി ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു വാഹനങ്ങളിലെ യാത്രികരായ യുവാവിനും യുവതിക്കും പരിക്കേറ്റു. തലയോലപ്പറമ്പ് നൈസ് തിയറ്ററിനു മുന്നിലെ റോഡിൽ രൂപപ്പെട്ട വൻകുഴിയിൽ ഇന്നലെ രാവിലെ പത്തു മിനിട്ടിനിടയിലാണ് അപകടം. വാഹനാപകടങ്ങൾ ഉണ്ടായതോടെ പ്രദേശവാസികൾ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു.
വെള്ളം നിറഞ്ഞിരുന്ന കുഴി അറിയാതെ നിരവധി പേരുടെ വാഹനം വീണതിനെത്തുടർന്ന് പരാതി ശക്തമായതോടെ തലയോലപ്പറമ്പ് ഭാഗത്തെ വൻകുഴികൾ അധികൃതർ മൂടി.