മണ്ണയ്ക്കനാട് അഗ്രി ഫെസ്റ്റ് ഇന്ന്
1443760
Sunday, August 11, 2024 1:47 AM IST
മണ്ണയ്ക്കനാട്: മണ്ണയ്ക്കനാട് കര്‍ഷകദള ഫെഡറേഷന്റെ നേതൃത്വത്തിന് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി അഗ്രിമ സെന്‍ട്രല്‍ നഴ്സറിയുടെയും പാലാ അഗ്രിമ നഴ്സറിയുടെയും സഹകരണത്തോടെ സ്വദേശ, വിദേശ ഫലവൃക്ഷത്തൈകള്‍, പൂച്ചെടികള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനമേളയും ഇന്നു നടത്തും.
മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അങ്കണത്തില്‍ നടക്കുന്ന മേള കര്‍ഷകദള ഫെഡറേഷന് ഡയറക്ടര്‍ ഫാ. സ്കറിയ മലമാക്കല്‍ രാവിലെ എട്ടിന് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നുവരെ നടത്തുന്ന മേളയില്‍ വിവിധയിനം പേര, സപ്പോട്ട, അവക്കാഡോ, മാവ്, പ്ലാവ്, തെങ്ങ്, കവുങ്ങ്, കുരുമുളക് തൈകള്‍ തുടങ്ങി 120ഓളം ഫലവൃക്ഷത്തൈകളും ചെടികളും ഉണ്ടായിരിക്കുമെന്ന് കര്‍ഷകദളം ഭാരവാഹികള്‍ അറിയിച്ചു.