ബഷീർ സ്മാരക ചെറുകഥാ അവാർഡ് സമ്മാനിച്ചു
1339951
Monday, October 2, 2023 2:18 AM IST
തലയോലപ്പറമ്പ്: മുദ്ര കൾച്ചറൽ ആൻഡ് ആർട്ട്സ് സൊസൈറ്റി ഏർപ്പെടുത്തിയ 14-ാമത് ബഷീർ സ്മാരക ചെറുകഥാ അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ഇന്നലെ വൈകുന്നേരം അഞ്ചിന് തലയോലപ്പറമ്പ് കെ.ആർ. ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര സമർപ്പണ സമ്മേളന ഉദ്ഘാടനവും അവാർഡ് സമർപ്പണവും മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. മുദ്ര കൾച്ചറൽ ആൻഡ് ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു.
തൃശൂർ സ്വദേശി യു.വി. ജിതിൻ രചിച്ച രക്തസാക്ഷിക്കുന്ന് എന്ന കഥയ്ക്കാണ് ബഷീർ ചെറുകഥാ അവാർഡ് ലഭിച്ചത്. ജിതിന് മോൻസ് ജോസഫ് എംഎൽഎ അവാർഡ് സമ്മാനിച്ചു. നിരൂപകൻ എം.കെ. ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. മികച്ച അഞ്ച് കഥകൾ രചിച്ചവർക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.