ഭരണങ്ങാനം പദയാത്ര നാളെ
1339509
Sunday, October 1, 2023 12:37 AM IST
കാഞ്ഞിരപ്പള്ളി: കരിസ്മാറ്റിക് നവീകരണം കാഞ്ഞിരപ്പള്ളി സോണിന്റെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കലേക്കുള്ള 16ാമത് തീർഥാടനം നാളെ നടക്കും.
മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ നിന്ന് രാവിലെ 8.30ന് ആരംഭിക്കുന്ന തീർഥാടനയാത്ര രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഫ്ളാഗ്ഓഫ് ചെയ്യും. ആനക്കല്ല്, കപ്പാട്, തിടനാട് വഴി പദയാത്ര ഭരണങ്ങാനത്ത് എത്തിച്ചേരും.
ചെമ്മലമറ്റം പാരിഷ്ഹാളിൽ തീർഥാടകർക്കായി ഉച്ചഭക്ഷണവും ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ അൽഫോൻസാമ്മയുടെ പള്ളിയിൽ വിശുദ്ധകുർബാനയും ഉണ്ടായിരിക്കും. തിരികെ പൊൻകുന്നം, എരുമേലി, മുണ്ടക്കയം പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
സോണൽ ഡയറക്ടർ ഫാ. കുര്യാക്കോസ് വടക്കേടത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസ് മംഗലത്തിൽ, സബ് സോൺ ആനിമേറ്റർമാർ, സോണൽ - സബ്സോൺ സർവീസ് ടീം, മിനിസ്ട്രി സർവീസ് ടീം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.