മാവേലിക്കര മണ്ഡലത്തിൽ 30 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് 5.43 കോടിയുടെ ഭരണാനുമതി
1497384
Wednesday, January 22, 2025 6:33 AM IST
മാവേലിക്കര: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മാവേലിക്കര മണ്ഡലത്തിലെ 30 റോഡുകള്‍ക്ക് ബജറ്റില്‍ 5.43 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ അറിയിച്ചു. മണ്ഡലത്തിലെ വള്ളികുന്നം, താമരക്കുളം, പാലമേല്‍, നൂറനാട്, ചുനക്കര, തെക്കേക്കര, തഴക്കര ഗ്രാമപഞ്ചായത്തുകളിലെയും മാവേലിക്കര നഗരസഭയിലെയും റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി ലഭിച്ചത്.
ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് എന്‍ജിനിയറിംഗ് വിംഗിനാണ് നിര്‍മാണച്ചുമതല. സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും എംഎല്‍എ അറിയിച്ചു.
ഭരണാനുമതി ലഭിച്ച റോഡുകള്‍
ക്രോസ് ലാന്‍ഡ് കരണിയയ്യത്ത് റോഡ്, വേണാട് ജംഗ്ഷന് പയ്യമ്പള്ളിമുക്ക് തലേക്കാവില് മുക്ക് റോഡ്, ഭൂരഹിത നഗര്‍ റോഡ് കോണ്‍ക്രീറ്റ്, മുള്ളിക്കുളങ്ങര ക്ഷേത്രം ചെമ്പരത്തി മുക്ക് റോഡ്, തെക്കേ വീട്ടില്‍ കോയിക്കല്‍ ബംഗ്ലാവ് റോഡ്, കുളത്തും വടക്കതില്‍ കണ്ണങ്കര മുകള്‍ റോഡ്, ബംഗ്ലാവില്‍ ജംഗ്ഷന് കാവിള്ളയില് റോഡ്, കളത്തില്‍ ഭാഗത്ത് ആലത്തിനാല്‍ ഏലാ റോഡ്, പഴഞ്ചിറക്കുളം അരത്തകണ്ടന് ക്ഷേത്രം ശങ്കരനാരായണ ക്ഷേത്രം റോഡ്, കണ്ടളശേരില്‍ മുട്ടത്തേരില്‍ മുക്ക് റോഡ്, ചാങ്ങയില്‍ റോഡ്, പാലമുക്ക് ഇടിഞ്ഞയ്യത്ത് ജംഗ്ഷന് റോഡ്, മുണ്ടുചാലില് നഗര്‍ റോഡ്, കക്കാട്ട് കുറ്റി നഗര്‍ റോഡ്, മേലെ വീട്ടില്‍ മുക്ക് കുഴിവേലയ്യത്ത് ഏലാ റോഡ്, പൊന്നേഴ കൊല്ലന്റെ വടക്കതില്‍ മുക്ക് മുതല്‍ പടിഞ്ഞാട്ട് കൊല്ലകയില്‍ മുക്കുവരെയുള്ള റോഡ്, തെങ്ങിമീനത്തേതില് റോഡ്, വെണ്‍കുളത്ത് മുക്ക് പാടം വരെയുള്ള റോഡ്, പുല്ലംപള്ളി മായം കോട്ട് റോഡ്, ഗുരുനാഥന് കുളങ്ങര കോതച്ചിറ റോഡ് കോണ്‍ക്രീറ്റ്, നഗര്‍ - കല്ലിരിക്കുന്നതില്‍ മുക്ക് റോഡ്, കൊമ്പശേരില്‍ എഇകെ റോഡ് മുതല്‍ ഉമ്പര്‍നാട് ഗുരുമന്ദിരം ഗുരുമുറ്റം കളത്തൂര്‍ കാവ് ഗോവിന്ദമംഗലം റോഡ് വരെ, ഇരപ്പന്‍പാറ ശൂരനാട് നോര്‍ത്ത് പഞ്ചായത്ത് അതിര്‍ത്തി റോഡ്, കൊപ്പാറ ജംഗ്ഷന് കനാല്‍ ക്രോസ് ജംഗ്ഷന്, സാല്‍വേഷന്‍ ആര്‍മി പുളിമൂട്ടില്‍ പാലം റോഡ്, കരയത്ത് വെട്ടത്തുപഠിക്ക റോഡ് കോണ്‍ക്രീറ്റ്, മനാലില്‍ നാടാലില്‍ മുക്ക് കളിക്കലേത്ത് പാടം വരെയുള്ള റോഡ്, കുന്നില്‍ മുക്ക് വൈക്കത്തേത്ത് ജംഗ്ഷന് റോഡ്,
എന്‍എസ്എസ് കരയോഗം പ്ലാവിള റോഡ്, മുറിവായിക്കര വടക്കുഭാഗം കുവേലില് ശാലിനി ഭവനം റോഡ് കോണ്‍ക്രീറ്റിംഗ് ആന്‍ഡ് പീച്ചിംഗ്, പോസ്റ്റ് ഓഫീസ് മുക്കു മുതല്‍ കിഴക്കോട്ട് അമ്പലം വരെ റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിന് ആണ് 5.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.