മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാൾ
1497374
Wednesday, January 22, 2025 6:33 AM IST
മുഹമ്മ: സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിലെ ഇടവക തിരുനാൾ നാളെ മുതൽ 26 വരെ ആഘോഷിക്കും. നാളെ വൈകിട്ട് 5.15ന് വികാരി ഫാ.ആന്റണി കാട്ടുപ്പാറയുടെ കാർമികത്വത്തിൽ കൊടിയേറ്റ്, 5.30ന് ആഘോഷമായ തിരുനാൾ കുർബാന, നസ്രത്ത് കർമൽ ആശ്രമ പ്രിയോർ ഫാ. പോൾ തുണ്ടുപറമ്പിൽ സന്ദേശം നൽകും, 6.45ന് സെമിത്തേരി സന്ദർശനം, ഒപ്പീസ്, പ്രാർഥന, കഴുന്ന് എഴുന്നള്ളിപ്പ്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ 24ന് രാവിലെ സപ്രാ, 6.30ന് ആഘോഷമായ തിരുനാൾ കുർബാന, 4.45ന് കൂട്ടായ്മയിൽനിന്നുള്ള കഴുന്നു പ്രദക്ഷിണത്തിന് സ്വീകരണം, അഞ്ചിന് ആഘോഷമായ റംശാ, 5.45ന് കഴുന്നു പ്രദക്ഷിണം, സ്നേഹ വിരുന്ന്. ഏഴിന് നാടകം .
ദൈവമാതാവിന്റെ തിരുനാൾ ദിനമായ 25ന് രാവിലെ 6.15ന് സപ്രാ, 6.30ന് വിശുദ്ധ കുർബാന, 10.30ന് വിശുദ്ധ കുർബാന, 4.30ന് വിവാഹ ജൂബിലി അംഗങ്ങൾക്ക് സ്വീകരണം, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, 6.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം മാർ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ 6.15ന് സപ്രാ, 6.30ന് വിശുദ്ധ കുർബാന, 9.30ന് തിരുനാൾ കുർബാന, തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ച വസ്തുക്കളുടെ ലേലം.