എം.എസ്. സ്വാമിനാഥൻ ജന്മശതാബ്ദിയാഘോഷം നാളെ മങ്കൊമ്പിൽ
1497383
Wednesday, January 22, 2025 6:33 AM IST
മങ്കൊമ്പ്: കാർഷിക ശാസ്ത്രജ്ഞനായിരുന്ന പ്രഫ. എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദിയുടെ ഭാഗമായി നാളെ മങ്കൊമ്പിൽ നൂറുമേനി നന്ദിയെന്ന പരിപാടി സംഘടിപ്പിക്കുന്നു.
വൈകുന്നേരം 4.30ന് മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എംപി, കേരള ജൈവ വൈവിധ്യ ബോർഡ് പ്രസിഡന്റ് ഡോ.എൻ. അനിൽകുമാർ, കുട്ടനാട് പാക്കേജ് പഠനസമിതി അധ്യക്ഷനായിരുന്ന ഡോ. എസ്. ബാലരവി, സ്വാമിനാഥൻ ഗവേഷണനിലയം അധ്യക്ഷ ഡോ.സൗമ്യ സ്വാമിനാഥൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്ട്രേഷൻ നടത്താവുന്നതാണെന്ന് ഗവേഷണ നിലയം കോഡിനേറ്റർ ജിബിൻ തോമസ് അറിയിച്ചു. ജന്മശതാബ്ദിയോടനുബന്ധിച്ചു ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വാമിനാഥൻ ഫൗണ്ടേഷൻ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.