വിദ്യാലയങ്ങള്‍ വിജ്ഞാനകേന്ദ്രങ്ങളാകണം: രമേശ് ചെന്നിത്തല
1496393
Saturday, January 18, 2025 11:52 PM IST
മങ്കൊമ്പ്: വിദ്യാലയങ്ങൾ വിജ്ഞാന വിതരണത്തിന്റെ പ്രാഥമിക കേന്ദ്രങ്ങളായി പ്രവർത്തിക്കണമെന്നും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്ന തരത്തിൽ തലമുറകൾക്ക് പ്രചോദനമായി മാറണമെന്നും രമേശ് ചെന്നിത്തല. മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യഷത വഹിച്ചു. തലമുറകൾക്ക് പ്രകാശമായി വിദ്യാലയങ്ങൾ മാറണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജൂബിലി അവാർഡ് സ്കൂൾ മാനേജർ ഫാ. സിറിൽ ചേപ്പില പ്രഖ്യാപിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.കെ. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കുട്ടനാട് ഡിഇഒ പി.എം. ബാലകൃഷ്ണൻ, തലവടി എഇഒ കെ. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെർലിൻ ബൈജു, ലിബിമോൾ വർഗീസ്, ഡോളി സ്കറിയ, പ്രിൻസിപ്പൽ ഈശോ തോമസ്, ഹെഡ്മാസ്റ്റർ എം.കെ. തോമസ്, സി. സിബിച്ചൻ, പ്രഫ. ജോർജ് തോമസ്, മാത്തുക്കുട്ടി ജോസഫ്, സാലിമ്മ തോമസ്, കെ.പി. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.