മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു
1497369
Wednesday, January 22, 2025 6:33 AM IST
അമ്പലപ്പുഴ: മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് പഴയങ്ങാടി പുളിമൂട്ടിൽ വീട്ടിൽ പരേതനായ സുദർശനന്റെ മകൻ സുനിൽകുമാർ (45) ആണ് മരിച്ചത്.
ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനു സമീപം തിങ്കൾ രാത്രി പതിനൊന്നിനായിരുന്നു അപകടം. ഹരിപ്പാടുള്ള ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ എതിർ ദിശയിലെത്തിയ ജീപ്പ് സുനിൽകുമാർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മക്കൾ: അനാമിക, പരേതയായ അപർണ.