ഓഷ്യാനോസ് അർത്തുങ്കൽ ഓഷ്യൻ കാർണിവെലിനു തുടക്കം
1496941
Tuesday, January 21, 2025 12:01 AM IST
ചേര്‍ത്തല: ആഴക്കടലിലെ അദ്ഭുത ദൃശ്യങ്ങളോടെ ഓഷ്യാനോസ് അർത്തുങ്കൽ ഓഷ്യൻ കാര്‍ണിവലിനു തുടക്കമായി. ബീച്ചിൽ ആരംഭിച്ച കാര്‍ണിവല്‍ ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. കടലിനടിയിലെ വര്ണക്കാഴ്ചകള്, ശുദ്ധജല മത്സ്യങ്ങൾ, ചെറുമത്സ്യങ്ങളെ വിഴുങ്ങുന്ന ഭീമന് മത്സ്യങ്ങള്‍ തുടങ്ങി കടലിനടിയിലെ ദൃശ്യങ്ങൾ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റേയും വിനോദത്തിന്റേയും പ്രകൃതിഭംഗിയുടെയും മിശ്രണമായ കാർണിവൽ രണ്ടുമാസം നീണ്ടുനിൽക്കും.
റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ, കാർണിവൽസംഘാടകരായ ജാക്സൺ പീറ്റർ, കിഷോർ കുമാർ, ജോസ് ആൽബർട്ട് , സൂരജ് ഖാൻ, ആശ ജാക്സൺ, റീബ ജോസ് എന്നിവർ പങ്കെടുത്തു. പ്രവർത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി പത്തുവരെയുമാണ് പ്രദർശനം. 150 രൂപ നിരക്കിലാണ് പ്രവേശന പാസ് ലഭ്യമാകുന്നത്.