വെട്ടിമാറ്റാന്‍ പണമില്ല, മരങ്ങള്‍ അപകടഭീഷണി
1497382
Wednesday, January 22, 2025 6:33 AM IST
ഹരിപ്പാട്: അപകടഭീഷണി ഉയര്ത്തിറോഡില് മരങ്ങള്‍. അപകടഭീഷണിയില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റി അപകടം ഒഴിവാക്കണമെന്ന് വാര്‍ഡ് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. അപകടനിലയിലുള്ള മരംമുറിക്കുന്നതിന് വനംവകുപ്പ് അനുമതി കൊടുത്താലും വെട്ടിമാറ്റാന്‍ ഫണ്ടില്ലെന്ന് പൊതുമരാമത്തിന്റെ വാദം.
വീയപുരം രണ്ടാം വാര്‍ഡില്‍ ഡിപ്പോ പാലത്തിനോടു ചേര്‍ന്നാണ് അപകടഭീഷണിയില്‍ ആല്‍മരം നില്‍ക്കുന്നത്. ഇതിന്റെ വേരുകള്‍ കരിങ്കല്ലുകൊണ്ടു കെട്ടിയ പാര്‍ശ്വഭിത്തിയില്‍ വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഈ വേരുകള്‍ പാലത്തേയും പാര്ശ്വഭിത്തിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്ത് തഴച്ചുവളരുന്നു. ഇതു പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രവുമല്ല ഇതിന്റെ ശിഖരങ്ങള്‍ ശക്തമായ കാറ്റില്‍ നിലപൊത്താറുണ്ട്. നിലത്തുവീഴുന്ന ശിഖരങ്ങള്‍ പോലീസ് എത്തി നീക്കം ചെയ്യുന്ന സംഭവംവരെയുണ്ടായിട്ടിണ്ട്.
വീയപുരം എടത്വ റോഡിലെ പാലമാണിത്. അതുപോലെ, വളരെ തിരക്കുള്ള റോഡും. തീര്‍ഥാടനകേന്ദ്രങ്ങളായ ചക്കുളത്തുകാവ് ദേവീക്ഷേത്രം, എടത്വാ പള്ളി എന്നിവടങ്ങളിലേക്കു നിരവധിവാഹനങ്ങള്‍ തീര്‍ഥാടകരുമായി എത്തുന്ന പ്രധാന റോഡും, നിരവധി സകൂള്‍ ബസുകളും സര്‍വീസ് ബസുകളും രോഗികളുമായി ആംബുലന്‍സും ഇതുവഴി കടന്നുപോകുന്നുണ്ട്.
കാലവര്‍ഷത്തിനു മുമ്പോ, കാലാവസ്ഥ വ്യതിയാനമോ, പ്രകൃതിക്ഷോഭമോ ഉണ്ടാകുന്നതിനു മുമ്പുമാണ് സാധാരണ ട്രീകമ്മിറ്റി കൂടുന്നത്. വനംവകുപ്പ്, പൊതുമരാമത്ത്, ഫയര്‍ഫോഴ്സ്, പോലീസ്, പഞ്ചായത്ത്, റവന്യൂവകുപ്പ് എന്നിവയും പഞ്ചായത്തിലെ ജനപ്രതിനിധികളും ഉള്‍ക്കൊള്ളുന്നതാണ് പഞ്ചായത്തുതല ട്രീകമ്മിറ്റി. ഈ കമ്മിറ്റികളാണ് മരങ്ങളുടെ പരിപാലനവും, അതുപോലെ അപകടനിലയില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിന്റെയും ചുമതലക്കാര്‍.
റോഡിന്റെ ഓരത്തു നില്ക്കുന്ന മരം വെട്ടിമാറ്റുന്നത് പൊതുമരാമത്താണ്. പഞ്ചായത്തിലെ ശാസ്താംമുറി ഭാഗം ഹരിപ്പാട് പൊതുമരാമത്തിന്റെയും മേല്പാടഭാഗം മാന്നാറിന്റെയും പായിപ്പാട്, വീയപുരം പ്രദേശങ്ങള്‍ എടത്വ പൊതുമരാത്തിന്റെയും പരിധിയിലാണ്.
പ്രതിഷേധങ്ങള്‍ ശക്തമായതോടെ വീയപുരം കോയിക്കല്‍ ജംഗ്ഷന്, പായിപ്പാട്, കാരിച്ചാല്‍ പ്രദേശങ്ങളിലെ മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റി. അതേസമയം കഴിഞ്ഞ കാലവര്‍ഷത്തില്‍ വൈദ്യുതി ലൈനില്‍ വീണ മരങ്ങള്‍ ഇതുവരേയും ലേലം ചെയ്തട്ടില്ലെന്നും ഗതാഗതത്തിന് തടസമായി റോഡില്‍ത്തന്നെ കൂട്ടി ഇട്ടിരിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്ത് പരിധിയില്‍ അപകടഭീഷണിയില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തും ആവശ്യപ്പെട്ടു.