കെ. രാഘവൻ മാസ്റ്റർ പുരസ്കാരം എം. ജയചന്ദ്രന്
1496389
Saturday, January 18, 2025 11:52 PM IST
കായംകുളം: പ്രശസ്ത സംഗീതജ്ഞൻ കെ. രാഘവൻ മാസ്റ്ററുടെ സ്മരണയ്ക്കായി കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്കാരം സംഗീത സംവിധായകൻ എം. ജയചന്ദ്രന്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. വിധ്യാധരൻ മാസ്റ്റർ, റഫീക്ക് അഹമ്മദ്, ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണൻ എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് എം. ജയചന്ദ്രനെ തെരഞ്ഞെടുത്തത്.
ഇന്ന് വൈകിട്ട് നാലിന് കായംകുളം കെപിഎസിയിൽ നടക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് വി.ടി. മുരളി അധ്യക്ഷനാകും. പുരസ്കാര സമർപ്പണം വിദ്യാധരൻ മാസ്റ്റർ നിർവഹിക്കും. ആദരപത്ര സമർപ്പണം ചലച്ചിത്ര സംവിധായകൻ വിനയനും പൊന്നാട അണിയിക്കൽ കെപിഎസി സെക്രട്ടറി എ. ഷാജഹാനും നിർവഹിക്കും. തുടർന്ന് രാഘവീയം ഓർക്കസ്ട്രായുടെ സംഗീത വിരുന്നും നടക്കും.