ചെക്കിടിക്കാട്-പച്ച സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലാഭം വീതിച്ചു
1496938
Tuesday, January 21, 2025 12:01 AM IST
എടത്വ: ചെക്കിടിക്കാട്-പച്ച സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലാഭം വീതിച്ചു. 2022-23, 2023-24 വര്‍ഷങ്ങളിലെ ലാഭവിഹിതമാണ് ബാങ്ക് ഓഹരി ഉടമകള്‍ക്ക് വീതിച്ചത്. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ് തോട്ടുവേലി, മോണ്‍സി ജോര്‍ജ് കരിക്കംപള്ളില്‍, തോമസ് കെ. സേവ്യര്‍ കല്ലുപുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് റോണി ജോര്‍ജ് കൊഴുപ്പക്കളത്തിന് ലാഭവിഹിതമായ 1000 രൂപ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
ബാങ്ക് പ്രസിഡന്റ് ജോസഫ് തോമസ് (ജോയി) തെക്കേടത്തു കണ്ടത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി മാത്യു കൊച്ചുമെതിക്കളം, ജോസഫ് ആന്റണി കാടാത്ത്, എം.വി. സുരേഷ്, മറിയാമ്മ സേവ്യര്‍ കണിയാംപറമ്പ്, ത്രേസ്യാമ്മ കാവിലെവീട് 65-ല്‍, സെക്രട്ടറി എസ്. സ്മിത, ജീവനക്കാരായ ബിന്ദു, ജീസ് എന്നിവര്‍ പ്രസംഗിച്ചു.