കൈനകരി ഹോളിഫാമിലി സ്കൂളിൽ ശതാബ്ദി സമാപനം
1497371
Wednesday, January 22, 2025 6:33 AM IST
മങ്കൊമ്പ്: കൈനകരി ഹോളി ഫാമിലി സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിഎംസി ചങ്ങനാശേരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ സോഫി റോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചങ്ങനാശേരി കോർപറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ. ക്രിസ്റ്റോ നേര്യംപറമ്പിൽ മികച്ച വിദ്യാർഥികൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന കലാ-കായിക മേളകളിൽ മികവു തെളിയിച്ച വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ കർമല, ഹെഡ്മിസ്ട്രസ് ജെസമ്മ ജോസഫ്, പൂർവാധ്യാപിക സിസ്റ്റർ ഫ്ളവർലെറ്റ്, പിടിഎ പ്രസിഡന്റ് പ്രിൻസ് പി. തോമസ്, സ്കൂൾ ലീഡർ സോജാ അൽഫോൻസാ, ഷെറിൻ എലിസബത്ത് ജോർജ്, ജെ. ജെറാൽഡിൻ, ജോബിൻ പി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.