അര്‍ത്തുങ്കല്‍ പുണ്യം ഇന്ന് ദൈവദാസന് മോണ്‍. റൈനോള്‍ഡ്സ് പുരയ്ക്കല്‍ അനുസ്മരണം
1497377
Wednesday, January 22, 2025 6:33 AM IST
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 379ാമത് മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് ദൈവദാസൻ മോൺ. റൈനോൾഡ്സ് പുരയ്ക്കൽ അനുസ്മരണ ദിനം ആചരിക്കപ്പെടുന്നു. ആലപ്പുഴ രൂപതയിലെ വൈദികനായ ദൈവദാസൻ മോൺ. റൈനോൾഡ്സ് പുരയ്ക്കൽ തന്റെ ജീവിതം മുഴുവൻ നിരാലംബരായ കുഞ്ഞുങ്ങൾക്കു വേണ്ടി മാറ്റിവച്ചതാണ്. അവരെ പരിപാലിക്കാനും സംരക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. നമുക്കേവർക്കും മാതൃകയാക്കാവുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.
മോൺ. റൈനോൾഡ് പുരയ്ക്കൽ ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്. ഇന്നേദിനം അദ്ദേഹത്തിലൂടെ ആലപ്പുഴ രൂപതയ്ക്കും നിരാലംബരായ അനേകം കുഞ്ഞുങ്ങൾക്കും ലഭിച്ച നന്മകളെപ്രതി ദൈവത്തിനു നന്ദി പറയുകയും അദ്ദേഹത്തിന്റെ നാമകരണ പ്രക്രിയകൾ എത്രയും വേഗം പൂർത്തിയാക്കപ്പെട്ട് വിശുദ്ധ പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തണമെന്ന് നമുക്ക് പ്രാർഥിക്കാം.
ഇന്നത്തെ തിരുക്കർമങ്ങൾക്ക് സെന്റ് ആന്റണീസ് ബോയ്സ് ഹോം നേതൃത്വം നൽകും
രാവിലെ 5.30നു ആഘോഷമായ ദിവ്യബലി-ഫാ. സാവിയോ ആന്റണി മനവേലില്‍. 6.45നു പ്രഭാതപ്രാര്‍ഥന, ആഘോഷമായ ദിവ്യബലി-ഫാ.സേവ്യര്‍ ഫ്രാന്‍സീസ് കുരിശിങ്കല്‍. ഒമ്പതിനു ആഘോഷമായ ദിവ്യബലി -ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കല്‍. വചനപ്രഘോഷണം-ഫാ. ലൂക്ക് പുത്തന്‍പുരയ്ക്കല്‍. 11ന് ആഘോഷമായ ദിവ്യബലി -ഫാ. ആന്റണി വാലയില്‍. വചനപ്രഘോഷണം-ഫാ. ബെന്‍സി സെബാസ്റ്റ്യന്‍ കണ്ടനാട്ട്.
വൈകുന്നേരം മൂന്നിന് ആഘോഷമായ ദിവ്യബലി-ഫാ. ഫ്രാന്‍സീസ് കൊടിയനാട്. വചനപ്രഘോഷണം-ഫാ. ബിബിന്‍ ആന്റണി അരേശേരില്‍. അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിന് ആഘോഷമായ ദിവ്യബലി-ഫാ. മൈക്കിള്‍ കുന്നേല്‍. വചനപ്രഘോഷണം-ഫാ. സൈറസ് തോമസ് കാട്ടുങ്കല്‍ത്തയ്യില്‍. രാത്രി എട്ടിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ. നിഖില്‍ ജൂഡ് കിത്തോത്തറ. ഒമ്പതിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ. ആന്റണി ജേക്കബ് പനഞ്ചിക്കല്‍. പത്തിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം -ഫാ. ഇമ്മാനുവല്‍ അഷര്‍.