വ്യാപാര സംരക്ഷണ സന്ദേശ ജാഥ ഇന്നും നാളെയും ആലപ്പുഴയില്‍
1497373
Wednesday, January 22, 2025 6:33 AM IST
ആലപ്പുഴ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ വ്യാപാര മേഖലയിലെ പ്രതിസന്ധികള്‍ക്കെതിരേ നടത്തുന്ന സമരങ്ങളുടെ ഭാഗമായി ഫെബ്രുവരി 13ലെ പാര്‍ലമെന്റ് മാര്‍ച്ചിനു മുന്നോടിയായി വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ക്യാപ്റ്റനായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ഇന്നു വൈകുന്നേരം മൂന്നിന് തണ്ണീര്‍മുക്കം ബണ്ടില്‍ സ്വീകരണം നല്‍കും.
ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കുക, കെട്ടിടവാടകയില്‍ ചുമത്തിയ 18% നികുതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക, ഓണ്‍ലൈന്‍ വ്യാപാരം നിയമം മൂലം നിയന്ത്രിക്കുക, അനിയന്ത്രിത വഴിയോര വ്യാപാരം നിയന്ത്രിക്കുക തുടങ്ങി വ്യാപാര മേഖലയെ നേരിട്ട് ബാധിക്കുന്ന പതി നാല് വിഷയങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് ജാഥ പര്യടനം നടത്തുന്നത്.
ഇന്ന് വൈകിട്ട് നാലിന് ചേര്‍ത്തലയിലും അഞ്ചിനു മണ്ണഞ്ചേരിയിലും ആറിന് ആലപ്പുഴയിലും സ്വീകരണം നല്‍കും. നാളെ കായംകുളത്തുനിന്നു ജാഥ പര്യടനം ആരംഭിക്കും. 11ന് ചാരുംമൂട്ടിലും 12ന് ചെങ്ങന്നൂരിലും സ്വീകരണം നല്‍കും.