ബികെ ട്രോഫി: നെടുമുടി എൻഎസ്എച്ച്എസ് ജേതാക്കൾ
1496388
Saturday, January 18, 2025 11:52 PM IST
മങ്കൊമ്പ്: ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 152-ാം ജന്മദിനത്തോടനുബന്ധിച്ചു ബിഷപ് കുര്യാളശേരി പബ്ലിക് സ്കൂളിൽ നടന്ന ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ നെടുമുടി നായർ സമാജം ഹൈസ്കൂളിന് കിരീടം. ഫൈനലിൽ അമ്പലപ്പുഴ കെകെകെഎംബി ഹൈസ്കൂളിനെയാണ് എൻഎസ് സ്കൂൾ പരാജയപ്പെടുത്തിയത്. വൈശ്യംഭാഗം ബിബിഎം സ്കൂൾ മൂന്നാം സ്ഥാനവും നേടി.
അർജുന അവാർഡ് ജേതാവും ആലപ്പുഴ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.ജെ. ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ കൊച്ചുറാണി മണിയൻചിറ എസ്എബിഎസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് സാബു സി. വർഗീസ്, പ്രിൻസിപ്പൽ സിസ്റ്റർ ജാൻസി റാണി തോമസ് എസ്എബിഎസ്, സ്റ്റാഫ് സെക്രട്ടറി സുജമ്മ വർഗീസ്, സിജിമോൾ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.