മെഡിക്കല്‍ പരിശോധനയും ഹെല്‍ത്ത് കാര്‍ഡ് വിതരണവും
1496391
Saturday, January 18, 2025 11:52 PM IST
ചേര്‍ത്തല: ചേര്‍ത്തല മര്‍ച്ചന്റ്സ് അസോസിയേഷന്റെയും എറണാകുളം മൈക്രോ ഹെല്‍ത്ത് ലാബോറട്ടറിയുടെയും സംയുക്താഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി മെഡിക്കല്‍ പരിശോധനാക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി. മര്‍ച്ചന്റ്സ് അസോസിയേഷന് ഹാളില്‍ നടന്ന ക്യാമ്പ് പ്രസിഡന്റ് കെ.വി. സാബുലാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി. ഭാസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബി പഞ്ഞിക്കാരന്‍, കൃഷ്ണദാസ് കര്‍ത്ത, കെ.എ. ആന്റണി, എം.വി. മാത്യു, എസ്. സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.