തലവടി സിഎംഎസ് ഹൈസ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
1497379
Wednesday, January 22, 2025 6:33 AM IST
എടത്വ: തലവടി സിഎംഎസ് ഹൈസ്ക്കൂള് 184-ാം വാര്‍ഷികം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. വളഞ്ഞവട്ടം സിഎസ്ഐ പള്ളി വികാരി റവ. പ്രമോദ് ജെ. ജോണ്‍ അധ്യക്ഷത വഹിച്ചു.
സിഎസ്ഐ സ്കൂള്‍സ് കോര്‍പറേറ്റ് മാനേജര്‍ റവ. സുമോദ് സി. ചെറിയാന് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി സാനി എം. ചാക്കോ, ഹെഡ്മാസ്റ്റര് റെജില്‍ സാം മാത്യൂ, ബ്ളോക്ക് പഞ്ചായത്തംഗം ആനി ഈപ്പന്, ഗ്രാമപഞ്ചായത്തംഗം എന്‍.പി. രാജന്, പിടിഎ പ്രസിഡന്റ് കെ.ടി. തോമസ്, പൂര്‍വവിദ്യാര്‍ഥി സംഘടന ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള, സ്കൂള്‍ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാന്, റോബി തോമസ്, സാറാമ്മ ലൂക്കോസ്, ആനി കുര്യന്, സ്ക്കൂള് ചെയര്‍പേഴ്സണ്‍ റിയല്‍ റോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
25 വര്‍ഷം അധ്യാപികയായി സേവനം ചെയ്തതിനു ശേഷം വിരമിക്കുന്ന ആനി കുര്യന് ഉപഹാരം നല്കി ആദരിച്ചു. കഴിഞ്ഞ വര്‍ഷം ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റ്, വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാരങ്ങളും സര്‍ട്ടിഫിക്കറ്റും മുന്‍ അധ്യാപികമാരായ ലൈസാമ്മ ജോര്‍ജ്, മറിയാമ്മ മാമ്മന്‍, സൂസി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.