ഫാ. മാർട്ടിൻ വാഴച്ചിറ, റവ.ഡോ. ആന്റണി വള്ളവന്തറ ക്വിസ് മത്സരം നടത്തി
1496660
Sunday, January 19, 2025 11:04 PM IST
മങ്കൊമ്പ് : സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റവ. ഡോ.ആന്റണി വളളവന്തറ, ഫാ. മാർട്ടിൻ വാഴച്ചിറ എന്നിവരുടെ അനുസ്മരണാർഥം ക്വിസ് മത്സരം നടത്തി. എൽപി വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ സെന്റ് തോമസ് യുപി സ്കൂൾ ചമ്പക്കുളം, ഗവ. എൽ.പി.എസ് വെളിയനാട്, കെഇ കാർമൽ സ്കൂൾ പുളിങ്കുന്ന് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
യുപി വിഭാഗം കുട്ടികളുടെ മത്സരത്തിൽ ഫാ. തോമസ് പോരൂക്കര സെൻട്രൽ സ്കൂൾ ചമ്പക്കുളം, ഗവ യുപി എസ് കണ്ണാടി, കെ.ഇ കാർമൽ സ്കൂൾ പുളിങ്കുന്ന് എന്നിവരും യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
സ്കൂൾ മാനേജർ ജോസുകുട്ടി.ജെ. കളം ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ഫാ. ജോസഫ് കുറുപ്പശേരി, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി കൊല്ലാറ, തങ്കച്ചൻ വാഴച്ചിറ, ജോസഫ് മാമ്പൂന്തറ, ഫാ. ജോസുകുട്ടി ചെരുവിൽ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.