വിദ്യാഭ്യാസ മേഖലയില്‍ ഗുണകരമായ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് യുഡി എഫ് സര്‍ക്കാരുകള്‍: ഷാനിമോള്‍ ഉസ്മാന്
1496655
Sunday, January 19, 2025 11:04 PM IST
ആലപ്പുഴ: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഗുണകരമായ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരുകള്‍ ആണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീ യകാര്യ സമിതിയംഗവും മുന്‍ എംഎല്‍എ യുമായ അഡ്വ ഷാനിമോള്‍ ഉസ്മാന് . കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ആലപ്പുഴ ജില്ലാ സമ്മേളനം മങ്കൊമ്പ് എസ്എന്‍ഡിപി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാനിമോള്‍.
സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമാക്കിയതും മാറി മാറി വന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരുകളാണെന്നും ഷാനിമോള്‍ പറഞ്ഞു.
സമ്മേളനത്തില്‍ കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ എന്‍ അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. സംഘടന മുന്‍ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ബിജു, സംസ്ഥാന സെക്രട്ടറി പി എ ജോണ്‍ ബോസ്കോ, സംസ്ഥാന നിര്‍വാഹക സമിതി യംഗങ്ങളായ കെ.ഡി. അജിമോന്, കെ രഘുകുമാര്‍, മിനി മാത്യൂ, ബിനോയ് വര്‍ഗീസ്, സോണി പാവേലില്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ വി ശ്രീഹരി, വി ആര് ജോഷി, എസ് അമ്പിളി, പി .ജി .ജോണ്‍ ബ്രിട്ടോ, ബി. രാധാകൃഷ്ണന്, ആര്. കെ. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന യാത്രായയപ്പ് സമ്മേളനം കെ പി എസ് ടി എ മുന്‍ സംസ്ഥാന പ്രസിഡന്റ് സി പ്രദീപ് ഉദ്ഘാടനം ചെയ്തു.
വനിതാ സമ്മേളനം ഡി സി സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി എ ജോണ്‍ ബോസ്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. എന്‍. കൃഷ് ണകുമാര്‍ അധ്യക്ഷത വഹിച്ചു.