നിയമ പഠനക്യാമ്പ് സംഘടിപ്പിച്ചു
1496937
Tuesday, January 21, 2025 12:01 AM IST
കായംകുളം: കായംകുളം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ പുതിയ അഭിഭാഷകർക്കായി ഇൻഡക്ഷൻ സെർമണിയും നിയമ പഠനക്യാമ്പും സംഘടിപ്പിച്ചു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന ക്യാമ്പ് ആലപ്പുഴ ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് വി. ബോബൻ അധ്യക്ഷനായി. ജുഡീഷ്യൽ മജിസ്ട്രേറ്റ് ഐശ്വര്യാറാണി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എച്ച്. സുനി, ട്രഷർ ഉണ്ണി ജെ. വാര്യത്ത്, ഒ. ഹാരീസ്, കെ.എസ്. ജീവൻ എന്നിവർ പ്രസംഗിച്ചു.