എ​ട​ത്വ: കു​ട്ട​നാ​ട്, അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ ഫാ​ക്ടം ഫോ​സ് ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. കു​ട്ട​നാ​ട്, അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ ഫാ​ക്ടം ഫോ​സ് ക്ഷാ​മ​ത്തെ​പ്പ​റ്റി നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക അ​റി​യി​ച്ച് ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന കൃ​ഷി​യാ​യ നെ​ല്‍​കൃ​ഷി​ക്ക് ഏ​റ്റ​വും അ​ധി​കം ആ​വ​ശ്യ​മു​ള്ള വ​ള​മാ​യ ഫാ​ക്ടം ഫോ​സ് അ​ടി​യ​ന്തര​മാ​യി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ത​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഫാ​ക്ട് സ്വീ​ക​രി​ച്ച​താ​യും എം​പി പ​റ​ഞ്ഞു.

കു​മ​ര​ക​ത്ത് ന​ട​ന്ന പാ​ര്‍​ല​മെ​ന്‍റിന്‍റെ പ​ബ്ലി​ക് അ​ണ്ട​ര്‍​ടേ​ക്കി​ംഗ് സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി​യി​ല്‍ ഫാ​ക്ടി​ന്‍റെ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കു​ട്ട​നാ​ട്, അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി 200 മെ​ട്രി​ക് ട​ണ്‍ ഫാ​ക്ടം ഫോ​സ് മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ത്തി​നാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്നും നാ​ളെ​യു​മാ​യി ഡി​പ്പോ​ക​ളി​ല്‍ എ​ത്തു​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ പ​റ​ഞ്ഞു.