മാധവശേരിത്തോട് മാലിന്യവിമുക്തമാക്കണമെന്ന്
1497372
Wednesday, January 22, 2025 6:33 AM IST
മങ്കൊമ്പ്: മാധവശേരിത്തോട്ടിലെ പായലും കടകലും നീക്കി ആഴം കൂട്ടി സംരക്ഷിക്കണമെന്ന് ചമ്പക്കുളം വികസനസമിതി. ഇക്കാര്യം പ്രമേയത്തിലൂടെ സമിതി യോഗം ആവശ്യപ്പെട്ടു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് 1,13, വാര്‍ഡുകളിലൂടെ കടന്നുപോകുന്ന മാധവശേരി തോട് പായലും കടകലും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്.
തോടിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് കുളിക്കുന്നതിനോ വസ്ത്രം കഴുകുന്നതിനോ, പാത്രം കഴുകുന്നതിനോ പോലും ഈ തോട്ടിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും സമിതി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ അടിയന്തിരമായി മാധവശേരി തോട് ആഴം കൂട്ടി പോളയും കടകലും നീക്കം ചെയ്ത് ഉപയോഗയോഗ്യമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് ഡി. തങ്കച്ചന്റെ ആദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അഗസ്റ്റിന് ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു കെ.കെ. ശശിധരന്, കെ. മുരളി, എ.എസ്. സിന്ധുമോള്‍, രാജു കോലപ്പള്ളി, ബി. ഹരികുമാര്‍, സാബു ഗ്രിഗരി എന്നിവര്‍ പ്രസംഗിച്ചു.