പ്രഫ. കോഴിശേരി ബാലരാമൻ സാഹിത്യ പുരസ്കാരം മധുപാലിന്
1497375
Wednesday, January 22, 2025 6:33 AM IST
കായംകുളം: പ്രഫ. കോഴിശേരി ബാലരാമന് സാഹിത്യ പുരസ്കാരത്തിന് നടനും സംവിധായകനുമായ മധുപാലും പ്രദീപ് കോഴിശേരി യുവപ്രതിഭാ പുരസ്കാരത്തിന് യുവസാഹിത്യകാരിയും ചിത്രകാരിയുമായ കെ.എസ്. നിളയും തെരഞ്ഞെടുക്കപ്പെട്ടു.
15,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ സാഹിത്യ പുരസ്കാരവും 5001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ യുവ പ്രതിഭാ പുരസ്കാരവും ഇന്ന് വൈകുന്നേരം കെപിഎസി തോപ്പില്‍ ഭാസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഫ. കോഴിശേരി ബാലരാമന് അനുസ്മരണ യോഗത്തില്‍ മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ പ്രഫ. കോഴിശേരി ശാന്തകുമാരി അറിയിച്ചു.